എറണാകുളം ജില്ലയില്‍ മട്ടാന്ചേരിയില് നടന്ന വിപ്രവിസ്മയം 2011 സംസ്ഥാന തല കായിക മത്സരങ്ങളില്‍ തിരുവനന്തംപുരം ഓവറാള്‍ വിജയികള്‍. ഫെബ്രുവരി 5, 6 തിയതികളില്‍ നടന്ന മത്സരങ്ങള്‍, സംസ്ഥാന ആദ്യക്ഷന് ഡോ വി രാമലിംഗം നില വിളക്ക് കൊളുത്തി തുടങ്ങി വച്ചു. വിവിധ ജില്ലകളില്‍ നിന്ന് 400 ല്‍ പരം യുവ താരങ്ങള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചു. രണ്ടാം സ്ഥാനം എറണാകുളം ജില്ല നേടി. മൂന്നാം സ്ഥാനം കോഴിക്കോട് ജില്ല നേടി.





